ദുരന്ത ബാധിതര്‍ക്ക് കണ്ണടകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റിയും കോഴിക്കോട് പുത്തലത്ത് കണ്ണാശുപത്രിയും ചേര്‍ന്ന് വയനാട് ദുരന്ത ബാധിതര്‍ക്ക് ആവശ്യമായ കണ്ണടകള്‍ വിതരണം ചെയ്തു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്, വയനാട് മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിനീഷിന് കൈമാറികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി പ്രസിഡന്റ് കെ.ടി. നിറാസ് അദ്ധ്യക്ഷത വഹിച്ചു. പുത്തലത്ത് കണ്ണാശുപത്രി എം.ഡി ഡോ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എ വയനാട് ജില്ലാ സെക്രട്ടറി ഇര്‍ഷാദ് മുബാറക്, കെ.പി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി മെമ്പര്‍ കെ.എം. ശശിധരൻ, കെ.പി.എ സംസ്ഥാന നിര്‍വാഹക സമിതി മെമ്പര്‍ പി.വി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. രഗീഷ് പറക്കോട്ട് സ്വാഗതവും കെ.പി.എ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രതീഷ് നന്ദിയും പറഞ്ഞു.




Leave a Reply