കൽപ്പറ്റ:ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോയുടെ താലൂക്ക് ഫെയർ കൽപ്പറ്റ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ എം.എൽ.എ ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എല്ലാ ഉത്പന്നങ്ങൾക്കും സ്ഥിരമായി നൽകിവരുന്ന 5 മുതൽ 35 ശതമാനം വരെയുള്ള വില കഴിവിന് പുറമേ ഓണം പ്രമാണിച്ച് 2 മണി മുതൽ 4 മണിവരെ സബ്സീഡി ഒഴികെയുള്ള എല്ലാ ഉത്പന്നങ്ങൾക്കും ഡീപ്പ് ഡിസ്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട് . ഇതിൻ്റെ ഭാഗമായി 5 ശതമാനം അധികവില കുറവ് കൂടി ഉപഭോക്താ കൾക്ക് ലഭിക്കും . കൽപ്പറ്റ നഗരസഭാ ചെയർമാൻ ടി.ജെ ഐസക് അദ്ധ്യക്ഷനായ പരിപാടിയിൽ വൈത്തിരി അസിസ്റ്റൻ്റ് സപ്ലൈ ഓഫീസർ രാജേന്ദ്രപ്രസാദ് സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർ ഫെരീഫടീച്ചർ ആദ്യവിൽപ്പന നടത്തി .നഗരസഭാ കൗൺസിലർമാരായ സി.കെ ശിവരാമൻ , രാജാറാണി , ടി. മണി എന്നിവർ സംസാരിച്ചു . ഡിപ്പോ മാനേജർ അഭാരമേഷ് നന്ദി പറഞ്ഞു.
Leave a Reply