October 11, 2026

സംസ്ഥാന കാർഷിക പുരസ്‌കാരങ്ങളിൽ തിളങ്ങി വയനാട്; മൂന്ന് അവാർഡുകൾ ജില്ലയിലെത്തി

0
IMG_20260810_104554
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വയനാടിന് വൻ നേട്ടം. മൂന്ന് പ്രധാന അവാർഡുകളാണ് ജില്ലയെ തേടിയെത്തിയത്. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന് കാർഷിക മേഖലയിലെ മികച്ച സംഭാവനക്കുള്ള ഉമ്മൻ ചാണ്ടി സ്‌മാരക അവാർഡ് ലഭിച്ചത് ജില്ലക്ക് വൻ ആഹ്ലാദമായി. അഞ്ചു ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്. എൻജിനീ യർ ജോലി  ഉപേക്ഷിച്ച് പൂർണ്ണമായി കൃഷിയിലേക്ക് തിരിഞ്ഞ പൊഴുതന കമ്പാത്ത് വീട്ടിൽ കെ. ഹാഷിഖ് മികച്ച യുവ കർഷകനുള്ള അവാർഡ് നേടി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്‌കാരം. കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനത്തിലും ഡ്രോൺ ഉപയോഗത്തിലും മികവ് തെളിയിച്ച തിരുനെല്ലി കാട്ടിക്കുളം എടയൂർ കുന്നുകാരോട് വീട്ടിൽ കെ.എസ്. ശ്രീനോജിന് മികച്ച കർഷക തൊഴിലാളിക്കുള്ള ശ്രമശക്തി പുരസ്കാരം ലഭിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്ന ഈ അവാർഡ് രണ്ടുപേരാണ് പങ്കിട്ടത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *