August 10, 2026

അങ്കണവാടിക്ക് കൊടിമരം സംഭാവന ചെയ്ത് യുവാക്കൾ മാതൃകയായി

0
IMG_20260810_115327
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കോട്ടവയൽ അങ്കണവാടിക്ക് പുതിയ കൊടിമരം നിർമ്മിച്ച് നൽകി യുവാക്കൾ മാതൃകയായി. ഇവിടെ ദീർഘകാലമായി ഒരു കൊടിമരം വേണമെന്ന് അങ്കണവാടി ടീച്ചറും സഹപ്രവർത്തകരും ആവശ്യപ്പെട്ടു വരികയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക ഉയർത്തുന്നതിനായി മുള വെട്ടി കൊണ്ടുവന്ന് താൽക്കാലിക കൊടിമരം ഉയർത്തുന്നതായിരുന്നു ഇതുവരെയുള്ള രീതി. പരസഹായം തേടി ചെയ്തിരുന്ന ഈ പ്രവൃത്തി സ്ത്രീകളായ അങ്കണവാടി ജീവനക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

 

തുടർന്ന് ഈ വിഷയം വാർഡ് മെമ്പറും എഡിഎംഎൽപി മെമ്പർമാരും നാട്ടിലെ യുവാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ‘കോട്ടവയൽ പാലം ബോയ്സ്’ എന്ന സംഘടനയിലെ യുവാക്കൾ മുന്നോട്ടുവരികയും അങ്കണവാടിക്കായി സ്റ്റീൽ പൈപ്പിൽ പുതിയ കൊടിമരം നിർമ്മിച്ച് നൽകി പ്രശ്നത്തിന് പരിഹാരം കാണുകയുമായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *