ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അംഗങ്ങൾക്കുള്ള ഉത്സവാനുകൂല്യം വിതരണം ചെയ്തു
കൽപ്പറ്റ: ജില്ലാ ടാക്‌സ് പ്രാക്ടീഷണേഴ്‌സ് വെല്‌ഫെയർ സൊസൈറ്റിയുടെ കീഴിലെ അംഗങ്ങൾക്കുള്ള ഉത്സവ ബത്ത വിതരണം ചെയ്തു. കൽപ്പറ്റ വ്യാപാര ഭവനിൽ നടന്ന പരിപാടി വയനാട് പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.എസ്. മുസ്തഫ ഉദ്ഘാടനം ചെയ്തു.
കെ.വി ശശികുമാർ ഉത്സവാനുകൂല്യം ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് കെ. മണിരധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി സന്തോഷ് സ്വാഗതം പറഞ്ഞു. ടാക്‌സ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന് വയനാട് ജില്ലാ പ്രസിഡന്റ് കെ.ജി സന്തോഷ്, സെക്രട്ടറി കെ.നാരായണൻ, ബത്തേരി താലൂക്ക് പ്രസിഡന്റ് ജെസി സന്തോഷ്, കൽപ്പറ്റ യൂണിറ്റ് സെക്രട്ടറി സുകേഷ് സംസാരിച്ചു. വെൽഫയൽ സൊസൈറ്റി വൈസ് പ്രസിഡന്റ് പി.പി സത്യശീലൻ നന്ദി പറഞ്ഞു.
Leave a Reply