October 12, 2024

കത്തോലിക്ക കോൺഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹ്യ നീതിയുടെ ശബ്ദമാകണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ: മാർ ജോസ് പൊരുന്നേടം

0
Img 20240914 173209

കൽപ്പറ്റ: കത്തോലിക്ക കോൺഗ്രസ് സഭയുടെയും സമുദായത്തിന്റെയും സാമൂഹ്യ നീതിയുടെ ശബ്ദമാകണമെന്ന് മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം. സാധാരണക്കാരായ കർഷകരും കർഷക തൊഴിലാളികളും ചെറു സംരംഭകരും അതിരൂക്ഷമായ പ്രതിസന്ധിയിലാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് വിലയില്ല. കർഷകൻ്റെ ജീവനും ജീവനോപാധിക്കും യാതൊരു സംരക്ഷണവും ഇല്ല. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിന് സാധാരണക്കാരും വലിയ പ്രതിസന്ധിയിലാണ്.സ്വാഭാവിക നീതിയുടെ നിഷേധം അനുഭവിച്ചുവരുന്ന ഈ വിഭാഗങ്ങൾക്ക് നീതി ലഭ്യമാകുവാൻ കത്തോലിക്ക കോൺഗ്രസ് മുന്നിട്ടിറങ്ങണം. കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത നേതൃ സമ്മേളനം കൽപ്പറ്റ നീതു വരകുകാലായിൽ നഗറിൽ (ഡിപ്പോൾ ഓഡിറ്റോറിയം കൽപ്പറ്റ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് .

കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രസിഡൻറ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ മാതൃകാപരമായ സേവനം നടത്തിയ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ സജീ ഫിലിപ്പ്, ഡിൻ്റോ ജോസ് എന്നിവരെ ബിഷപ്പ് ആദരിച്ചു.
സാജു പുലിക്കോട്ടിൽ പതാക ഉയർത്തി. റെനിൽ കഴുതാടിയിൽ പ്രവർത്തനരേഖ അവതരിപ്പിച്ചു. പൊതു ചർച്ചയ്ക്ക് ബെന്നി അരിഞ്ചേർമല മോഡറേറ്റർ ആയിരുന്നു. കാർഷിക പ്രമേയം, വിദ്യാഭ്യാസ പ്രമേയം, രാഷ്ട്രീയ പ്രമേയം, സാമ്പത്തിക പ്രമേയം എന്നിവ അംഗീകരിച്ചു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ ,ഗ്ലോബൽ പ്രസിഡൻ്റ് പ്രെഫ. രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ഡോ ജോസ് കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ.ടോണി പുഞ്ചക്കുന്നിൽ, അഡ്വ. ഷീജ, രൂപത സെക്രട്ടറി സെബാസ്റ്റ്യൻ പുരയ്ക്കൽ, ജനറൽ കൺവീനർ സജീ ഫിലിപ്പ്, ഡേവി മങ്കുഴ, സുനിൽ പാലമറ്റം, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, മോളി മാമൂട്ടിൽ, വിൽസൺ ചേരവേലിൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *