May 12, 2026

കർണാടക ചെക്ക് പോസ്റ്റിൽ പ്രവേശന ഫീസ് നൽക്കാൻ മണിക്കൂറുകളുടെ കാത്തിരിപ്പ്

0
Ei8vs0d10672
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : കർണാടക അതിർത്തി ചെപോസ്‌റ്റിൽ പ്രവേശന ഫീസ് നൽകാൻ വാഹനങ്ങൾക്ക് അര മണിക്കുറിലധികം നീളുന്ന കാത്തുനിൽപ്. അവധി ദിവസങ്ങളാണെങ്കിൽ ഇത് മണിക്കുറുകളോളം വരും. ഓണത്തിരിക്കിനിടെ ഗതാഗതക്കുരുക്കായും മാറി. ബത്തേരി- മുത്തങ്ങ വഴി ഗുണ്ടൽപേട്ടയിലേക്കും മൈസുരുവിലേക്കും പോകുമ്പോഴാണ് ബന്ദിപ്പൂർ വനമേഖലയിലേക്ക് കടക്കാൻ 20 രൂപ പ്രവേശന ഫീസ് നൽകേണ്ടത്.

 

ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൻ്റെ പേരിലാണ് ഫീസ് ഈടാക്കുന്നത്. തിരികെ വരുമ്പോഴും കർണാടക അധികൃതർ ഫീസ് ഈടാക്കുന്നുണ്ടെന്ന് പരാതിയുണ്ട്. എന്നാൽ കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടക്കുന്ന വാഹനങ്ങളിൽ നിന്ന് വയനാട് വന്യജീവി സങ്കേതത്തിൻ്റെ പേരിൽ ഫീസൊന്നും ഈടാക്കുന്നുമില്ല.

 

ഗതാഗതക്കുരുക്ക് രൂക്ഷമായാൽ നൂറിലധികം വാഹനങ്ങൾ വനമേഖലയിൽ നിരനിരയായി നിർത്തിയിടേണ്ടി വരുന്നുണ്ട്. നൂൽപുഴ വഴിയും താളൂർ വഴിയുമൊക്കെ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കണമെങ്കിൽ 30 രൂപയാണ് ഫീസ്. യാത്രാ തടസ്സമുണ്ടാക്കാതെ ഫീസ് ഈടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും ഇടപെടണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *