സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം ക്യാമ്പിന് തുടക്കമായി
ദ്വാരക: ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം ക്യാമ്പ് ആയ അറോറ 2കെ24 ന് തുടക്കമായി. സ്‌കൂൾ ഹെഡ്‌മിസ്ട്രസ് ബിജി എം എബ്രഹാം ൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ മാനന്തവാടി പോലീസ് സബ് ഇൻസ്പെക്ടറായ ശശീന്ദ്രൻ പതാക ഉയർത്തി. എടവക പഞ്ചായത്ത് വാർഡ് മെമ്പർ എം.പി വത്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സന്തോഷ് ജോൺ തെക്കെയിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
പിടിഎ പ്രസിഡന്റ് മമ്മൂട്ടി തോക്കൻ, എംപിടിഎ പ്രസിഡണ്ട് രതിക എം, പോലീസ് വകുപ്പിലെ ഫാമിലി കൗൺസിലർ സംഗീത എംആർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് ബിജി എം എബ്രഹാം ചടങ്ങിന് സ്വാഗതം അർപ്പിച്ചു. സിപിഒ ജോബിൻ ജെ മാസറ്റർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.





Leave a Reply