ഇ.എസ്.എ: വിദഗ്ദ സമിതിക്ക് നൽകിയ റിപ്പോർട്ട് ജനങ്ങളെ ബോധ്യപ്പെടുത്തണം: സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയാണ് കേന്ദ്ര വിദഗ്ദ സമിതിക്ക് റിപ്പോർട്ട് നൽകിയതെന്ന് ജനങ്ങളെ സർക്കാർ ബോധ്യപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സർക്കാറിന്റെ ഭാഗത്ത് നിന്നും ഈ കാര്യത്തിൽ വീഴ്ച ഉണ്ടായാൽ സംസ്ഥാനത്ത് മലയോര മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് എം. അന്ത്രു ഹാജി അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി പ്രഖ്യാപന സമ്മേളനത്തിൽ ജില്ലയിൽ നിന്ന് 100 പ്രതിനിധികളെ പങ്കെടുപ്പിക്കും.
ജില്ലയിൽ കർഷിക കടങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ വായ്പകളും എഴുതി തള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. മുണ്ടക്കൈ, ചൂരൽ മല ഉരുൾ പൊട്ടൽ ബാധിതരുടെ പുനരധിവാസം ത്വരിതപ്പെടുത്തുക, കർഷകർക്കുണ്ടായ നഷ്ടങ്ങൾക്ക് ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ ഉൽഘാടനം ചെയ്തു. ലത്തീഫ് അമ്പലവയൽ, തന്നാണി അബൂബക്കർ ഹാജി, മായൻ മുതിര, ഖാലിദ് വേങ്ങൂർ, ഇബ്രാഹിം തൈ തൊടി, അലവി വടക്കേതിൽ, സലീം കേളോത്ത്, ഷംസുദ്ദീൻ ബിദർക്കാട്, കരേക്കാടൻ അസീസ്, പുഴക്കൽ ഉസ്മാൻ, പി.കെ. മൊയ്തീൻ കുട്ടി, കെ.എം. അസൈനാർ, കെ.എം. മമ്മുട്ടി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.





Leave a Reply