രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി: കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പി നേതാക്കളുടെ കൊലവിളി-വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബി സുരേഷ്ബാബു, ഗോകുല്‍ദാസ് കോട്ടയില്‍, ഗിരീഷ് കല്‍പ്പറ്റ, ഒ വി റോയി, ഒ ഭാസ്‌ക്കരന്‍, കണ്ടത്തില്‍ ജോസ്, ആര്‍ ഉണ്ണികൃഷ്ണന്‍, ആയിഷ പള്ളിയാല്‍, എസ് ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply