ചെകാടി കുതിര പരിശീലന കേന്ദ്രത്തിന് സ്റ്റോപ്പ് മെമ്മോ
പുൽപ്പള്ളി: ചേകാടിയിലെ വിവാദ കുതിര പരിശീലന കേന്ദ്രത്തിന്റെപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവുമായി പുൽപ്പള്ളി വില്ലേജ് ഇത് സംബന്ധിച്ച് നെൽവയൽ തണ്ണീർത്തട നിയമപ്രകാരം പുൽപ്പള്ളി വില്ലേജ് സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചു നെൽവയലോ തണ്ണീർതടമോ നിയമവിരുദ്ധമായി പരിവർത്തനപ്പെടുത്തുന്നതോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നത് നെൽവയൽ തണ്ണീർത്തട നിയമപ്രകാരം ഗുരുതര നിയമലംഘനമാണെന്നും, മേൽഭൂമിയിൽ നടത്തിവരുന്ന നിർമ്മാണ പ്രവർത്തികൾ ഉടൻ പ്രാബല്യത്തിൽ നിർത്തിവെക്കണമെന്നും ഭൂമിയിൽ നിർമ്മിച്ച നിർമ്മിതികൾ പൊളിച്ച് നീക്കണമെന്നും ഉത്തരവിൽ പറയുന്നു ചേകാടി പന്നിക്കലിൽ നെൽവയൽ കൃഷിഭൂമി നികത്തിക്കൊണ്ട് കുതിര പരിശീലന കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനം ഏറെ വിവാദമാവുകയും. ഇതിനെതിരെ നാട്ടുകാർ രംഗത്ത് വരുകയും ചെയ്‌തിരുന്നു.
യുവപ്രവാസി വ്യവസായിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഈ സ്റ്റഡ്‌ഫാമിൽ രാജ്യത്തെ വിവിധ പന്തയങ്ങളിൽ ചാമ്പ്യന്മാരായ 13 കുതിരകളെയാണ് പാർപ്പിച്ചിട്ടുള്ളത് ഫാമിനുവേണ്ടി കുതിരാലയങ്ങൾ, വലിയ ചാലുകൾ, ഷെഡ്ഡുകൾ, ഏറുമാടം, കുളം തുടങ്ങിയവയെല്ലാം വയലിൽ നിർമിച്ചിട്ടുണ്ട്. നെൽവയലുകളിലെ ഈ നിർമാണപ്രവൃത്തികൾക്ക് അനുമതികൾ ആവശ്യമുണ്ട്. സ്റ്റഡ് ഫാം വികസിപ്പിച്ച് ഭാവിയിൽ 20 ഏക്കറോളം വരുന്ന വലിയ ടൂറിസം പദ്ധതികൾ നടപ്പാക്കാനാണ് ഇവർ ലക്ഷ്യമിടുന്നതെന്നാണ് വിവരം തലമുറകളായി പാരമ്പര്യ നെൽക്കൃഷിയെ സംരക്ഷിച്ചുവരുന്ന ചേകാടിക്കാർക്ക് നെൽപ്പാടത്തുയർന്നുവരുന്ന ഈ ടൂറിസം സംരംഭം വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.





Leave a Reply