സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ്: മെഡലുകൾ കരസ്ഥമാക്കി ജി.എച്ച്.എസ്.എസ്. തൃശ്ശിലേരി
തൃശ്ശിലേരി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ 3 മെഡലുകൾ കരസ്ഥമാക്കി തൃശ്ശിലേരി ജി.എച്ച്.എസ്.എസ്. ജോബെൽ ജോസഫ് (വെള്ളി), ഏയ്ബെൽ മാത്യു (വെങ്കലം), നന്ദിനി ( വെങ്കലം) ജൂനിയർ വിഭാഗത്തിൽ വിനായക്.കെ (നാലാം സ്ഥാനം) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. വിജയികളെ പ്രിൻസിപ്പൽ എ.പി ഷീജ, എച്ച്.എം ഫാത്തിമത് ഷംല, കെ.ബി സിമിൽ, സീസർ ജോസ്, പിടിഎ പ്രസിഡണ്ട് സക്കീർ, സ്റ്റാഫ് സെക്രട്ടറി ബിജു, കെ.സി സരിത, സ്റ്റാഫ് & പിടിഎ അംഗങ്ങൾ എന്നിവർ അനുമോദിച്ചു.





Leave a Reply