മാനന്തവാടി മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ ഒപി മുടങ്ങുന്നു: നിവേദനം നൽകി
മാനന്തവാടി : മാനന്തവാടി മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ ഒപി മുടങ്ങുന്നത് ആയിരക്കണക്കിന് ജനങ്ങൾക്ക് ബുദ്ധിമുട്ടാണെന്നും ഉടൻ തന്നെ ആവശ്യമായ ഡോക്ടർമാരെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടും മുൻപ് പ്രവർത്തിച്ചു കൊണ്ടിരുന്ന സായാഹ്ന ഒ.പി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി സൂപ്രണ്ട് ഡോ.വി പി രാജേഷിന് നിവേദനം നൽകി.
മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, വൈസ് പ്രസിഡന്റ് സൽമ അഷ്‌റഫ്, സെക്രട്ടറി എം ടി സജീർ, ജോയിന്റ് സെക്രട്ടറി കെ മമ്മൂട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Leave a Reply