കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി; കർഷക കോൺഗ്രസ്
കാട്ടിക്കുളം:കാലവർഷക്കെടുതിയുടെ നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക, പലിശരഹിത വായ്‌പ പുനഃസ്‌ഥാപിക്കുക, സർക്കാർ കുടിശിക വരുത്തിയ സബ്‌സിഡി തുക ഉടൻ കർഷകർക്ക് വിതരണം ചെയ്യുക, വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുക, വിള ഇൻഷുറൻസിൻ്റെ കുടിശിക വന്ന തുക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കർഷക കോൺഗ്രസ് തിരുനെല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനെല്ലി കൃഷി ഭവനിലേക്ക് മാർച്ചും ധർണയും നടത്തി.
കർഷക വിരുദ്ധ നിലപാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് സമരം ഉദ്ഘാടനം ചെയ് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.എം.ബെന്നി പറഞ്ഞു. മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡൻ്റ് ജോർജ് അറുവാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്റ് എ.എം.നിഷാന്ത്, ജില്ലാ ജനറൽ സെക്രട്ടറിമാരായ റീന ജോർജ്, എം.വി.വിൻസന്റ്, ഇ.ജെ.ഷാജി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ സതീശൻ പുളിമൂട്, ശശികുമാർ, പി.എൽ.ബാവ, കെ.ജി.രാമകൃഷ്‌ണൻ, ഒ.പി.ഹസൻ എന്നിവർ പ്രസംഗിച്ചു.





Leave a Reply