സൗഹൃദ ജുമുഅ: ശ്രദ്ധേയമായി.
സുൽത്താൻ ബത്തേരി :വെള്ളിയാഴ്ച ദിവസത്തെ ജുമുഅ: പ്രാർത്ഥനാ വേളയിൽ ഇതര സഹോദരങ്ങളെ കൂടി ക്ഷണിച്ച് പള്ളിയങ്കണത്തിൽ സൗകര്യമൊരുക്കി
..മസ്ജിദ് മദീന മഹല്ല് കമ്മിറ്റി ജുമുഅഃ ദിവസത്തെ പ്രാർത്ഥനാ ചടങ്ങിൽ ആദ്യമായി പങ്കെടുക്കുന്നവരായിരുന്നു പലരുംഖുതുബ പ്രഭാഷണത്തിലും നമസ്കാര വേളയിലും അതിഥികളെല്ലാം മുസ്‌ലിം സഹോദരങ്ങളോടൊപ്പം പങ്കാളികളായി.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിണ്ടൻ്റ് ടി.പി യൂനുസ് സാഹിബ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ അബ്ദുറഹ്മാൻ, എ.സി മുഹമ്മദ്, ആബിദലി കെ എം , ഫൈസൽ കാഞ്ഞിരാട്ട്, ബഷീർ ചേമ്പിലക്കോത്ത് , ഹിഫ്‌സു റഹ്‌മാൻ, ഉമ്മർ എം.പി, തുടങ്ങിയവർ അതിഥികളെ സ്വീകരിച്ചു.
Leave a Reply