മാനസീകാരോഗ്യ പ്രദർശനത്തിൻ്റെ പതാക ഉയർത്തൽ നടന്നു.
ചെന്നലോട് : ലൂയിസ് മൗണ്ട് ഹോസ്പിറ്റലിൽ ഒക്ടോബർ 10 മുതൽ 17 വരെ നടത്തപ്പെടുന്ന മാനസീകാരോഗ്യ പ്രദർശനം നെക്സസ് 2024 ൻ്റെ പതാക ഉയർത്തൽ ചടങ്ങ് വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജുനൈദ് കൈപ്പാണി നിർവഹിച്ചു. ചെന്നലോട് സെൻ്റ്. സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിസ്റ്റർ റോസ് മാതൃൂ, ഡോ. മെഹബൂബ് റസാഖ്, അൻവിൻ സോയി എന്നിവർ സംസാരിച്ചു.
Leave a Reply