എടപ്പെട്ടി സ്കൂളിൽ ഗാന്ധിജയന്തി ആചരിച്ചു.
കൽപ്പറ്റ:- ഗാന്ധിജയന്തി ദിനത്തിൽ എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ എൻ സന്തോഷ് അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, എം പി ടി എ പ്രസിഡൻ്റ് ജിസ്ന ജോഷി, ജയിൻ ആൻ്റണി, കെ ജി ദാക്ഷായണി, എൻ പി ജിനേഷ് കുമാർ, കെ കെ റഷീദ്, സി വി ശശികുമാർ, കെ പി പ്രദീശൻ, വിജി ജിജിത്ത്, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ , അമൃത മോഹൻ, വൽസല രാമകൃഷ്ണൻ, പ്രസന്ന രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Leave a Reply