April 16, 2026

ലക്ഷങ്ങൾ വിലമതിക്കുന്ന മാജിക് മഷ്റൂം മയക്കുമരുന്നുമായി പിടിയിൽ

0
Img 20241005 102538
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും കാട്ടികുളം രണ്ടാം ഗേറ്റ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ 276 ഗ്രാം മാജിക് മഷ്റൂം എന്ന മയക്ക്‌മരുന്നും (സിലോസൈബിൻ)13.2 ഗ്രാം കഞ്ചാവും, 6.59 ഗ്രാം ചരസും പിടികൂടി. ബാഗ്ലൂർ ബി. എസ് നഗർ ബെനക റസിഡൻസിയിലെ രാഹുൽ റായ് (38) ആണ് ആഡംബര കാറായ ഇസൂസ് വി ക്രോസുമായി പിടിയിലായത്. കെ എ 02 എംഎം3309 എന്ന നമ്പറിൽ ഉള്ള കാറിൽ പ്രതി സ്വന്തമായി മാജിക് മഷ്റും നിർമിച്ചു രാജ്യത്തിന്റെ പലഭാഗത്തേക്കും വിദേശത്തേക്കും കയറ്റിയക്കുക എന്ന ലക്ഷ്യത്തോടെ വയനാട് വഴി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

 

കേരളത്തിൽ ഇത്രയധികം മാജിക് മഷ്റൂം കണ്ടെടുക്കന്നത് ആദ്യമായാണ്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു. 2 ഗ്രാം കയ്യിൽ വച്ചാൽ പോലും 10 വർഷം തടവും ഒരു ലക്ഷം വരെ പിഴയും കിട്ടാവുന്ന മയക്ക്മരുന്ന് കടത്താണിത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *