പുൽപ്പള്ളി ഓഫ് റോഡേഴ്‌സ് ക്ലബ്നെ ആദരിച്ചു.*
മുണ്ടക്കൈ ചൂരൽമല ദുരിതബാധിത മേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പുൽപ്പള്ളി ഓഫ് റോഡേഴ്സ് ക്ലബ്ബിനെ ആദരിച്ചു. സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ് കുമാർ ഉപഹാരം കൈമാറി. ക്ലബ്ബിനുവേണ്ടി സെക്രട്ടറി അനിൽ കർണൻ ഉപഹാരം ഏറ്റുവാങ്ങി. ഹോണോവർ മിഷൻ മെത്രാപ്പോലീത്ത യാക്കോബ് മോർ അന്തോണിയോസ് അധ്യക്ഷനായിരുന്നു. ട്രസ്റ്റി വർഗീസ് തോട്ടത്തിൽ, സെക്രട്ടറി യാക്കോബ് പള്ളത്ത്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം എൽദോസ് കണിയാംകുടിയിൽ തുടങ്ങിയവർ സംസാരിച്ചു
Leave a Reply