സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
മേപ്പാടി :കേരള സർക്കാർ നവകേരള കർമ്മ പദ്ധതി വിദ്യാകിരണം മിഷൻ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 1.33 കോടി രൂപ ഉപയോഗിച്ച് മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. തദവസരത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ ശ്രീ ടി സിദ്ദിഖ് ഫലകം അനച്ചദാനം നടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ബാബു ചടങ്ങിൽ അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് സതീശൻ എസ് സ്വാഗതവും, സ്കൂൾ ഹെഡ്മാസ്റ്റർ പോൾ ജോസഫ് നന്ദിയും അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി രാഘവൻ, പഞ്ചായത്ത് വാർഡ് മെമ്പർ ജോബിഷ് കുര്യൻ, ഡി ഇ ഓ ശരത് ചന്ദ്രൻ കെ എസ് എ , പി ടി എ പ്രസിഡന്റ് പി ടി മനസൂർ എന്നിവർ ആശംസകൾ അറിയിച്ചു.





Leave a Reply