April 16, 2026

വയനാട് ഉത്സവ്; ബാണാസുര ഡാമിൽ വിവിധ പരിപാടികൾ 

0
Img 20241012 094637
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ഉത്സവം 2024 ൻ്റെ ഭാഗമായി ഹൈഡൽ ടൂറിസം കേന്ദ്രമായ ബാണാസുര സാഗർ ഡാമിൽ ഒക്ടോബർ 12, 13 വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. 12 ന് ഗാനമേളയും 13 ന് വയലിൻ ഫ്യൂഷനും അവതരിപ്പിക്കും. ഒക്ടോബർ 12 രാവിലെ 11 ന് നടക്കുന്ന പരിപാടി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷനാവുന്ന പരിപാടിയിൽ ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വേളൂരി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *