24മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സമാപിച്ചു
കൽപ്പറ്റ: 24മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് ഒക്ടോബർ 12 തിയതിയിൽ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. എം എൽ എ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ വയനാട് ഡിസ്ട്രിക്ട് ജൂഡോ അസോസിയേഷൻ ടെക്നിക്കൽ ചെയർമാൻ ഗിരീഷ് പെരുന്തട്ട സ്വാഗതവും കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ജോയ് വർഗീസ് അധ്യക്ഷത വഹിച്ചും വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ കേരള ജൂഡോ അസോസിയേഷൻ ജനറൽ സെക്രട്ടറി റെൻ പി ആർ എന്നിവർ മുഖ്യാഥിതിയായും സുബൈർ ഇളക്കുളം, അഡ്വ.വി പി യൂസഫ്,ബാബു
പ്രസന്നകുമാർ എന്നിവർ ആശംസകൾ അറിയിച്ചും വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി വിഷ്ണു പി ജെ നന്ദി അർപ്പിക്കുകയും
ചെയ്തു.സുബ്ജൂനിയർ വിഭാഗത്തിൽ
ഡിപ്പോൾ പബ്ലിക് സ്കൂൾ കൽപ്പറ്റ ഓവറോളും ഡബ്ലിയു എം ഒ ജൂഡോ ക്ലബ് റണ്ണേഴ്സപ്പും കാഡറ്റ് ജൂനിയർ വിഭാഗങ്ങളിൽ ജി എച്ച് എസ് എസ് വളാഡ് ഓവറോളും വയനാട് ജൂഡോ അക്കാദമി റണ്ണേഴ്സപ്പും സീനിയർ വിഭാഗത്തിൽ വയനാട് ജൂഡോ അക്കാദമി ഓവറോളും ഫാൽക്കൻ ജൂഡോ ക്ലബ് റണ്ണേഴ്സപ്പും കരസ്ഥമാക്കി ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് സമാപിച്ചു.
Leave a Reply