ജുനൈദ് കൈപ്പാണിയെ നെഹ്റു യുവകേന്ദ്ര അനുമോദിച്ചു
ചീപ്പാട്:രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ് അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ജുനൈദ് കൈപ്പാണിയെ
തൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ വെച്ച്
നെഹ്‌റു യുവകേന്ദ്രയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചേർന്ന് ആദരിച്ചു.
സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ
ക്ലബ് സെക്രട്ടറി
എ.കെ ലികേഷ് അധ്യക്ഷത വഹിച്ചു.
അതോടൊപ്പം നടന്ന
അന്താരാഷ്ട്ര ദുരന്തലഘൂകരണ
ദിനാചരണ പരിപാടികളുടെ ഭാഗമായുള്ള
പ്രകൃതിസൗഹൃദ സന്ദേശ ബോധവത്കരണ ക്ലാസിനു എസ്.എം പ്രമോദ് മാസ്റ്റർ നേതൃത്വം നൽകി.
ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വിദ്യാർത്ഥികൾക്കായി നടത്തുന്ന നീന്തൽ പരിശീലന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും ജുനൈദ് കൈപ്പാണി നിർവഹിച്ചു.
മുരളീധരൻ പി.കെ,അജേഷ് എം.യു, മുഹമ്മദലി എം,നജുമുദീൻ കെ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply