സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സുൽത്താൻ ബത്തേരി നഗരസഭ പ്രഖ്യാപിച്ചു.
ബത്തേരി : കേരളത്തെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷര സംസ്‌ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സമ്പൂർണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നടത്തി. പ്രഖ്യാപനത്തിന്റെ ഭാഗമായി സർവ്വേ, പരിശീലനം, മൂല്യനിർണയം എന്നിങ്ങനെയുള്ള മൂന്ന് ഘട്ടങ്ങൾ പൂർത്തീകരിച്ചാണ് നഗര സഭ ഈ വിജയം കൈവരിച്ചിട്ടുള്ളത്. നഗരസഭയിൽ വച്ച് നടന്ന ഡിജി പ്രഖ്യാപന ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ സുപ്രിയ സ്വാഗതം ആശംസിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ടോം ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് അവർകൾ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയായി സുൽത്താൻബത്തേരി നഗരസഭ പ്രഖ്യാപിച്ചു. നഗരസഭാ സെക്രട്ടറി കെ എം സൈനുദ്ദീൻ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർ കൗൺസിലർമാർ, ആർ. ജി. എസ്. എ കോർഡിനേറ്റർ രജിത. കെ. ആർ എന്നിവർ സംസാരിച്ചു. ഡിജി കേരള വോളണ്ടിയേഴ്സ് കുടുംബശ്രീ പ്രവർത്തകർ, സാക്ഷരത പ്രേരകമാർ എന്നിവർ പങ്കെടുത്തു. ഡിജി കേരള നഗരസഭ കോഡിനേറ്റർ ശ്രീമതി പ്രിയ വിനോദ് യോഗത്തിന് നന്ദി അറിയിച്ചു.





Leave a Reply