കണ്ണൂർ എഡിഎം കെ നവീൻ ബാബുവിൻ്റെ മരണം സമഗ്രാന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരണം; സി പി ഐ (എം എൽ) റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി
കൽപ്പറ്റ: കണ്ണൂർ എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സി പി ഐ (എം എൽ) റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനത്തിരുന്നു ഉത്തരവാദിത്തപ്പെട്ട ചുമതല നിർവ്വഹിക്കേണ്ട ഒരാളിൽ നിന്നും ഉണ്ടാകേണ്ട നടപടികളും സമീപനങ്ങളുമല്ല കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സി.പി.ഐ (എം) നേതാവുമായ പി.പി. ദിവ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായതത്. ഒരു ഉദ്യോഗസ്ഥനു കലക്ട്രേറ്റിലെ മറ്റു സഹപ്രവർത്തകരും ജീവനക്കാരും സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ മാധ്യമപ്രവർത്തകരുമായി വന്ന് നവീൻ ബാബുവിനെ അപമാനിക്കുന്ന രീതിയില്‍ ആരോപണം ഉന്നയിക്കുകയും അത് വാർത്തയാക്കി മാറ്റുകയും ചെയ്തത് ദുരുദ്ദേശപരമാണെന്നും റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള അർഹത ദിവ്യക്ക് ഇല്ലായെന്നും
ബോധപൂർവ്വമായ നരഹത്യക്കെതിരെ അടിയന്തിര നടപടികൾ കൈക്കൊള്ളമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.





Leave a Reply