ശാസ്ത്ര കൗതുകമുണർത്തി ‘വണ്ടർലാബു’ മായി തരിയോട് ജി.എൽ.പി. സ്കൂൾ
കാവുംമന്ദം: ‘ശാസ്ത്ര വഴിയിലൂടെ വിജ്ഞാനത്തിലേക്ക് ‘ എന്ന ആശയവുമായി ബന്ധപ്പെട്ട് തരിയോട് ജി എൽ.പി.സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ പരീക്ഷണ ഉത്സവം ‘വണ്ടർലാബ്’ വേറിട്ട അനുഭവമായി. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ 150 ഓളം വേറിട്ട പരീക്ഷണങ്ങൾ നടത്തിയപ്പോൾ സ്കൂൾ അങ്കണം സ്വതന്ത്ര പരീക്ഷണശാലയായി മാറി. വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളിൽ വരുന്ന പരീക്ഷണങ്ങളും നിത്യജീവിതത്തിൽ പരിചയപ്പെടുന്നതുമായ ശാസ്ത്രപരീക്ഷണങ്ങളും വിദ്യാർത്ഥികൾ സഹപാഠികൾക്കും രക്ഷിതാക്കൾക്കും മുമ്പിൽ അവതരിപ്പിച്ചപ്പോൾ ജിജ്ഞാസയുടെയും അത്ഭുതത്തിന്റെയും ഒരു മായിക ലോകം തുറക്കപ്പെട്ടു. ഈ വർഷം നൂറാം വാർഷികം ആഘോഷിക്കുന്ന തരിയോട് ജി എൽ പി സ്കൂളിലെ തനത് പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു വണ്ടർലാബ്. എസ് എം സി ചെയർമാൻ
ബി സലീം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിന്ദു തോമസ് അധ്യക്ഷത വഹിച്ചു. പിടിഎ, എം പി ടി എ, അംഗങ്ങളും മറ്റു രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
Leave a Reply