കാറിൽ കടത്തുകയായിരുന്നു മാരക മയക്കുമരനായ മെത്ത ഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ
മുത്തങ്ങ :കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരനായ മെത്ത ഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് ആഷിക് ടി (29) നെയാണ് 53.900 ഗ്രാം മെത്ത ഫിറ്റാമിനുമായി അറസ്റ്റിലായത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ ജെയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന ഈ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിമോൻ പിടി,ഓഫീസർമാരായ അനീഷ് എ എസ്, വിനോദ് പി ആർ,ബിനു എം എം, വൈശാഖ് പി കെ തുടങ്ങിയവരും ഉണ്ടായിരുന്നു.
Leave a Reply