November 2, 2024

ഡിവൈഎഫ്ഐ ജില്ലയിൽ ഒന്നേകാൽ ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും. 

0
Img 20241017 142952

കൽപ്പറ്റ: “സോഷ്യലിസമാണ് ഭാവി സമരമാണ് മാർഗ്ഗം” എന്ന മുദ്രാവാക്യമുയർത്തി

ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം വയനാട് ജില്ലയിൽ തുടരുന്നു. ഒന്നേകാൽ ലക്ഷം പേരെ അംഗങ്ങളാക്കും.

‘കക്ഷി അമ്മിണിപ്പിള്ള’ സിനിമയിലൂടെ

പ്രശസ്തനായ തിരക്കഥാകൃത്ത് മാനന്തവാടി കണിയാരം സ്വദേശി സനിലേഷ് ശിവന് മെമ്പർഷിപ്പ് നൽകി ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ജില്ലാ കമ്മിറ്റിയംഗം ബിനീഷ് മാധവ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *