April 16, 2026

വയനാട്ടിലെ മസ്സാജ് സ്പാ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് 

0
Img 20241017 151721
By ന്യൂസ് വയനാട് ബ്യൂറോ

ടൂറിസത്തിന്റെ മറവിൽ ആയുർവേദ മസ്സാജ് എന്ന പേരിൽ നടത്തിവന്ന അനധികൃത സ്പാ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികളുമായി വയനാട് പോലീസ്

 

കൽപ്പറ്റ: വയനാട്ടിലെ സ്പാ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദേശപ്രകാരമാണ് ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പ്രവർത്തിച്ചു വന്നിരുന്ന മസാജ് സ്പാ കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയത്. മതിയായ രേഖകളില്ലാതെ അനധികൃതമായി പ്രവർത്തിച്ചു വന്നിരുന്ന 37 സ്പാ നടത്തിപ്പുകാർക്ക് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനാണ് നിർദേശം നൽകിയിരിക്കുന്നത്.

ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് കേരളാ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് രെജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2018 പ്രകാരം രെജിസ്റ്റർ ചെയ്ത ലൈസൻസ് നിർബന്ധമാണ്. ഈ രേഖയില്ലാതെയും കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവിടങ്ങളിൽ നിന്നുമുള്ള അനുമതി രേഖകളും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരില്ലാതെയുമാണ് പല മസ്സാജ് സ്പാ കേന്ദ്രങ്ങളും പ്രവർത്തിച്ചു വരുന്നത്. ടൂറിസത്തിന്റെ മറവിൽ ആയുർവേദ മസാജ് എന്ന പേരിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന അനധികൃത സ്പാകൾക്കെതിരെയും കർശന നടപടിയെടുക്കും. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് പരിശോധനയും അനധികൃത കേന്ദ്രങ്ങൾക്കെതിരെയുള്ള നിയമ നടപടികളും സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *