വയനാട്ടിൽ എൻഡിഎയ്ക്ക് മികച്ച സ്ഥാനാർഥി ഉണ്ടാകുമെന്ന് എം ടി രമേശ്
കൽപ്പറ്റ: വരുന്ന ഉപ തിരഞ്ഞെടുപ്പിനായി പ്രാഥമികമായ മൂന്നംഗ ലിസ്റ്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും വയനാട്ടിൽ ഉചിതമായ സ്ഥാനാർത്ഥി വരുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. വയനാട്ടിലെ ഉപ തിരഞ്ഞെടുപ്പ് കോൺഗ്രസ് അടിച്ചേൽപ്പിച്ചതാണെന്നും വയനാട് നെഹ്റുകുടുംബത്തിന്റെ റിസർവേഷൻ സീറ്റ് ആയി മാറ്റാനുള്ള നീക്കത്തിന് ജനം മറുപടി നൽകുമെന്നും രാഹുൽ ഗാന്ധിയെ ജയിപ്പിച്ചത് കൊണ്ട് ഒരു ഗുണവും വയനാട്ടുകാർക്ക് ലഭിച്ചിട്ടില്ലെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും എം ടി രമേശ് പറഞ്ഞു.
Leave a Reply