November 14, 2024

പെരിഞ്ചേരിമലയില്‍ ഉരുല്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി മോക്ക് ഡ്രിലുമായി ജില്ലാ ദുരന്തനിവാരണ വിഭാഗം   

0
Img 20241017 Wa00961

 

 

 

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പെരിഞ്ചേരിമലയില്‍ ഉരുള്‍പൊട്ടയതിനെ തുടര്‍ന്ന് പ്രദേശത്തെ 20 കുടുംബങ്ങളിലെ 40 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഉരുള്‍പൊട്ടല്‍ വിവരമറിഞ്ഞ് പൊതുജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ജില്ലാ ഭരണകൂടം, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രകൃതി ദുരന്തം ഉണ്ടാവുന്ന സമയങ്ങളില്‍ അടിയന്തമായി ചെയ്യേണ്ട രക്ഷാപ്രവര്‍ത്തനം, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയില്‍ നടത്തിയ മോക്ക് ഡ്രിലാണെന്ന് അറിഞ്ഞപ്പോള്‍ ജിജ്ഞാസയാണുണ്ടായത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ജില്ലാ അടിയന്തര കാര്യ നിര്‍വഹണ വിഭാഗത്തിലേക്ക് രാവിലെ 11 ഓടെ പ്രദേശത്ത് കനത്ത മഴും ഉരുള്‍പൊട്ടല്‍ സാധ്യത മുന്നറിയിപ്പും ലഭ്യമായതോടെ മോക്ക് എക്‌സൈസ് ആരംഭിച്ചു. പ്രദേശത്ത് മഴ ശക്തമാണെന്ന അറിയിപ്പ് ഡി.ഡി.എം.എയില്‍ നിന്നും ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, റവന്യൂ, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍, സന്നദ്ധ സേന പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *