August 24, 2026

വാഹനാംപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു 

0
Img 20241019 213419
By ന്യൂസ് വയനാട് ബ്യൂറോ

കൊടുവള്ളി: സൗത്ത് കൊടുവള്ളിക്ക് സമീപം നടന്നവാഹനാപകടത്തിൽ കൽപ്പറ്റ സ്വദേശിയായ യുവാവ് മരിച്ചു. കൽപ്പറ്റ തുർക്കി ബസാർ കുണ്ടുകുളം മുഹമ്മദ് ഇഖ്ബാലിന്റെ മകൻ കെ കെ ദിൽഘാസ് (22) ആണ് മരണപ്പെട്ടത്. ടയർപ്പൊട്ടി നിയന്ത്രണം വിട്ട സ്‌കൂട്ടർ ലോറിയിൽ ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

 

കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുന്ന ലോറിയിലാണ് സ്കൂട്ടർ ഇടിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കായിരുന്നു അപകടo.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *