May 11, 2026

കുഞ്ഞോം വിലങ്ങാട് റോഡ് ഗതാഗത യോഗ്യമാക്കണം

0
Img 20241020 Wa01071
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മാനന്തവാടി: നവകേരള നിർമ്മിതിക്കായി ശ്രമിക്കുന്ന സർക്കാർ യുദ്ധകാലടിസ്ഥാനത്തിൽ മാനന്തവാടി – വടകര- പഴശ്ശിരാജ റോഡിലെ കുഞ്ഞോം – വിലങ്ങാട് റോഡ് ഗതാഗത യോഗ്യമാക്കി അര നൂറ്റാണ്ടായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിടണമെന്ന് റോഡ് ആക്ഷൻ കമ്മിറ്റി കൺവീനർ എ എം കുഞ്ഞിരാമൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

1976 മുതൽ ശ്രമിക്കുന്ന കുഞ്ഞോം – കുങ്കിച്ചിറ വിലങ്ങാട് 7 കി (6948 മീറ്റർ) വനത്തിലൂടെയുള്ള റോഡിൽ 4881 മീറ്റർ 6 മീറ്റർ വീതിയിൽ നിലവിൽ കൂപ്പ് റോഡ് ഉണ്ട്. 2067 മീറ്റർ റോഡ് നിർമ്മിച്ച് കൂപ്പ് റോഡ് വീതി കൂട്ടി സമ്പൂർണ്ണ യോഗ്യമാക്കിയാൽ മതിയെന്നു 2010 – 15 കാലയളവിൽ വാണിമേൽ പഞ്ചായത്തും വനം വകുപ്പ് അധികൃതരും ചേർന്ന് നടത്തിയ സർവ്വെയിൽ ബോധ്യമായതും ഫോറസ്റ്റിനു നഷ്ട‌മാവുന്ന 4.3488 ഹെക്‌ടർ ഭൂമി പഞ്ചായത്ത് വിട്ടുകൊടുക്കാമെന്നും അറിയിച്ചതാണ്. 2023 ൽ പാർലമെൻറ് പാസാക്കി രാഷ്ട്രപതി ഒപ്പിട്ട നിയമപ്രകാരം മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഈ സ്ഥലത്തൂടെ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാരിന് റോഡ് നിർമ്മിക്കാവുന്നതാണ്. വിലങ്ങാട് ഉരുൾപൊട്ടി എല്ലാം നഷ്ട പ്പെട്ട കുടുംബങ്ങൾക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുങ്കിച്ചിറ മ്യൂസിയവും, മാൻപാർക്കും, മോതിരക്കല്ലും, തങ്ങളുടെ കബറും, പഴശ്ശികോട്ടയും കടന്നുപോ വുന്ന ഈ റോഡ് പാർശങ്ങളിൽ ടൂറിസ്റ്റ് സംരംഭകരായി വിവിധ തൊഴിലവസര ങ്ങൾ ലഭിക്കും. ഹെയർ പിൻ വളവുകളോ, കൽവർട്ടുകളോ വേണ്ടാത്ത ചുരുങ്ങിയ ചിലവിൽ തീർക്കാവുന്ന ഈ റോഡിന്റെ മുടക്ക് സംഖ്യ ചുരുങ്ങിയ കാലം കൊണ്ടു ടൂറിസ്റ്റുകളിൽ നിന്ന് ലഭിക്കുകയും ചെയ്യും.

നൂറ്റാണ്ടു പഴക്കമുള്ള പേര്യ ചുരം റോഡ് മാസങ്ങളായി തകർന്നു ഗതാഗതം നിലച്ചു അപകടം പതിയിരിക്കുന്ന ബോയ്‌സ് ടൗൺ കൊട്ടിയൂർ റോഡിലൂടെയാണ് വാഹനങ്ങൾ പോവുന്നത്. പേര്യയിൽ നിന്നും 4 കിലോമീറ്റർ കുഞ്ഞോത്തേക്കും 3 കിലോമീറ്റർ നിരവിൽപ്പുഴയിലേക്കും നല്ല ഹൈവേ റോഡുണ്ട്. വില ങ്ങാട്-കുഞ്ഞാം റോഡ് ഗതാഗത യോഗ്യമായാൽ കുറ്റ്യാടി – പേര്യ ചുരം റോഡുകൾ ഗതാ ഗത യോഗ്യമല്ലാതാവുമ്പോൾ ഗതാഗത തടസ്സമുണ്ടാവില്ലെന്നും കുഞ്ഞിരാമൻ പറഞ്ഞു. തോമസ് പുളിയാർമല, രുപേഷ് പത്തിൽ എന്നിവരും സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *