കിടപ്പ് രോഗികളായ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഡയപ്പർ ചലഞ്ച് സംഘടിപ്പിച്ചു
പുൽപ്പള്ളി: യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ (ജെ എസ് ഒ വൈ എ ) പുൽപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ രോഗികളായ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഡയപ്പർ ചലഞ്ച് സംഘടിപ്പിച്ചു. ജെ എസ് ഒ വൈ എ ചീയമ്പം യൂണിറ്റ് ശേഖരിച്ച ഡയപ്പറുകൾ മേഖലാ ഭാരവാഹികൾക്ക് കൈമാറി. ചീയമ്പം സർവ്വമത തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ടുകുടി ഉദ്ഘാടനം നിർവഹിച്ചു. ഫാ. പൗലോസ് പുത്തൻപുരയ്ക്കൽ, ജെ എസ് ഒ വൈ എ ഭദ്രാസന സെക്രട്ടറി കെ പി എൽദോസ്, മേഖലാ സെക്രട്ടറി ബേസിൽ സാബു, യൂണിറ്റ് സെക്രട്ടറി അഖിൽ ജെയിംസ്, തുടങ്ങിയവർ സംസാരിച്ചു.





Leave a Reply