യാത്രയയപ്പ് നൽകി
കല്പറ്റ: ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ആയി അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കി മാതൃ വകുപ്പിലേക്ക് തിരിച്ചു പോകുന്ന ഡോ. സമീഹ സൈദലവിക്ക് പാലിയേറ്റീവ് വോളണ്ടിയേഴ്‌സ് ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അസൈനാർ പനമരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി വേലായുധൻ, നാസർ പുൽപള്ളി, ശ്രീകുമാരി, കെ. ടി. കുഞ്ഞബ്ദുള്ള, ബഷീർ കല്പറ്റ, ബ്ലോക്ക് ഡിവിഷൻ മെമ്പർ റുക്കിയ സലാം, മെഡിക്കൽ ഓഫീസർ ഡോ. അനന്ദൻ, ജില്ലാ കോഡിനേറ്റർ സ്മിത, ജെയിംസ് മൂപൈനാട്, റുക്കിയ സൈനുദ്ദിൻ, ശാന്തി അനിൽ, ഷർമിന, ബേബി കാരക്കുനി, അമൃത, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.





Leave a Reply