November 14, 2024

25 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

0
Img 20241023 111611

മാനന്തവാടി: പനമരത്തു എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ 25 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കമ്പളക്കാട് അത്തിലൻ മുജീബ് റഹ്‌മാൻ ( 40) അറസ്റ്റിലായി. മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടിയും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിയെയും തൊണ്ടിമുതലും തുടർ നടപടികൾക്കായി മാനന്തവാടി എക്സൈസ് റേഞ്ചിന് കൈമാറി. വയനാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് പരിശോധനകൾ കർശ നമാക്കിയിട്ടുണ്ട്.എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർമാരായ ജിനോഷ് . പി ആർ ,ജോണി .കെ ,സിവിൽ എക്സൈസ് ഓഫിസർ പ്രിൻസ്. ടി.ജി, എക്സൈസ് ഡ്രൈവർ ഷിംജിത്ത് .പി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *