സത്യന്‍മൊകേരിക്ക് വൻ സ്വീകരണം
മാനന്തവാടി: വയനാട് ലോക്സസഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് വടക്കെ വയനാട്ടിൽ വൻ സ്വീകരണം..രാവിലെ തൊണ്ടര്‍നാട് പഞ്ചായത്തിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. മണ്ഡലത്തിലെ പ്രധാന തൊഴില്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുമായും പ്രമുഖവ്യക്തികളുമായും സത്യന്‍ മൊകേരി ആശയവിനിമയം നടത്തി വോട്ട് അഭ്യർത്ഥിച്ചു.
തൊണ്ടർനാട് പഞ്ചായത്ത് ഓഫിസ്, പി.എച്ച് സി, വെള്ളമുണ്ട പിഎച്ച്സി ബ്രെഡ് കമ്പനി.ഗ്ലാസ് കാരക്കാമല ഗ്ലാസ് ഫാക്ടറി അഞ്ചാംമൈൽ സുപ്പർ മാർക്കറ്റ് സന്ദർശനം നടത്തി
ഉച്ചയ്ക്ക് 1.30ഓടെ പനമരത്ത് എത്തി. ഉച്ചഭക്ഷണ ശേഷം നടവയൽ സിഎം കോളേജിലെത്തി വിദ്യാർഥികളോട് വോട്ടഭ്യർത്ഥിച്ചു.
ഈതെരഞ്ഞെടുപ്പുണ്ടാകാനുള്ള സാഹചര്യത്തെക്കുറിച്ച് ചെറിയവാക്കിൽ കുട്ടികളോട് വിവരിച്ചു. തുടർന്ന് എരനെല്ലൂരിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളോടും മറ്റും വോട്ടഭ്യർഥിച്ചു. പനമരം ടൗണിലെ വോട്ടഭ്യർത്ഥനയും കഴിഞ്ഞ് ദ്വാരകയിലെ റേഡിയോ മാറ്റൊലിയിലെത്തി വോട്ടു ചോദിച്ചു. പിന്നീട് ഗവ.കോളേജ്, പി കെ കാളൻ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി വിദ്യാർഥികളെ കണ്ടു.
ക്യാംപസുകളിലെല്ലാം തങ്ങളുടെ പ്രിയ നേതാവിനെ വിദ്യാർഥികൾ പൂചെണ്ടു നൽകി സ്വീകരിച്ചു. പിന്നീട് 4.15ഓടെ കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്താഫീസിലെത്തി ജീവനക്കാരോടും മറ്റു പൊതു ജനങ്ങളോടും വോട്ട് ചോദിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാർഥിക്കൊപ്പം ഫോട്ടോയെടുത്തും ഹസ്തദാനം നടത്തിയും പ്രചരണം ജനങ്ങൾ ഏറ്റെടുത്തു. തുടർന്ന് തൃശിലേരി പവർലൂമിലെത്തി വോട്ടർമാരെ കണ്ടു. ശേഷം 5.15ഓടെ തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വോട്ടർമാരെ കണ്ടു. തുടർന്ന് രാത്രിയോടെ മാനന്തവാടി നഗരത്തിലും ഏറ്റൊവും ഒടുവിൽ എൽഡിഎഫ് മുൻ ജില്ലാ കൺവീനറായിരുന്ന കെ വി മോഹനനേയും കുടുംബത്തേയും സന്ദർശിച്ചു.
എൽഡിഎഫ് നേതാക്കളായ എ എൻ പ്രഭാകരൻ, എ ജോണി, വി കെ ശശിധരൻ, പി.കെ. സുരേഷ്, ജസ്റ്റിൻ ബേബി, പി.ജെ അൻ്റണി, കെ.മുരളിധരൻ, കെ പി ഷിജു,ആലി തിരുവാൾ, എം.എ ചാക്കോ,ശോഭ രാജൻ, നിഖിൽ പത്മനാഭൻ, മെയ്തു പുവൻ, കെ.പി രാജൻ, ബിജു കുത്തുമോൻ, കെ.പി ഷിജു വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറുമാരായ പി വി ബാലകൃഷ്ണൻ, സുധി രാധാകൃഷ്ണൻ, അംബിക ഷാജി എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.





Leave a Reply