ജില്ലകയികമേളയിൽ കുതിച്ച് കാട്ടിക്കുളം ജി എച് എസ് എസ്
മുണ്ടേരി: വയനാട് ജില്ലാ സ്‌കൂൾ കായികമേള രണ്ടാം ദിനം അവസാനിച്ചപ്പോൾ ജി.എച്ച്.എസ്.എസ് കാട്ടിക്കുളം കുതിപ്പ് തുടരുകയാണ്. ഇന്ന് സ്വർണനേട്ടം കുറഞ്ഞെങ്കിലും കാട്ടിക്കുളത്തിന്റെ കായിക കരുത്ത് വെള്ളി നേട്ടത്തിൽ ഒൻപതെണ്ണം ചേർത്താണ് കുതിപ്പ് നടത്തിയത്.77 ഇനങ്ങൾ പൂർത്തിയായപ്പോൾ ആറു സ്വർണവും 10 വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 64 പോയിന്റാണ് കാട്ടിക്കുളം നേടിയത്. ഏഴ് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലുവുമായി ജി.എച്ച്.എസ്.എസ് കാക്കവയൽ 56 പോയിൻ്റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യദിനത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ആനപ്പാറയെ പിന്തള്ളി സെന്റ് തോമസ് എച്ച്.എസ് നടവയൽ 41 പോയിൻ്റുമായി മൂന്നാം സ്ഥാനത്തെത്തി. ആറു സ്വർണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലുമാണ് നടവയൽ നേടിയത്. 33 പോയിൻ്റുള്ള ജി. എച്ച്.എസ്.എസ് മീനങ്ങാടിയാണ് നാലാം സ്ഥാനത്ത്. ജി.വി.എച്ച്.എസ്.എസ് മാനന്തവാടി(31), ജി.എച്ച്.എസ്.എസ് ആനപ്പാറ(27), ക്രസന്റ് പബ്ലിക് സ്കൂൾ പനമരം(20), ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ(15), വിജയ എച്ച്.എസ്.എസ് പുൽപ്പള്ളി(14), ജി.എച്ച്.എസ്.എസ് വാളാട് (14) തുടങ്ങിയ സ്കൂളുകളാണ് ആദ്യപത്ത് സ്ഥാനങ്ങളിലുള്ളത്.
ഉപജില്ലയിൽ സുൽത്താൻ ബത്തേരിയാണ് രണ്ടാം ദിനത്തിലും മുന്നിട്ടുനിൽക്കുന്നത്. 24 സ്വർണവും 23 വെള്ളിയും 19 വെങ്കലും നേടി 232 പോയിന്റാണ് സുൽത്താൻ ബത്തേരി ഉപജില്ലക്കുള്ളത്. 215 പോയിന്റുമായി മാനന്തവാടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. പതിവു പോലെ വൈത്തിരി ഉപജില്ല പിന്നിലോട്ടം രണ്ടാം ദിനത്തിലും തുടർന്നു. 128 പോയിന്റ് മാത്രമുള്ള വൈത്തിരിയുടെ ബാസ്കറ്റിൽ ഇതുവരെ 10 സ്വർണവും 17 വെള്ളിയും 20 വെങ്കലവുമാണ് ഇതുവരെയെത്തിയത്.





Leave a Reply