November 14, 2024

പ്രിയങ്ക വദ്ര ജനങ്ങളെ കബളിപ്പിക്കുന്നു ; പത്രിക തള്ളണം; എൻഡിഎ നിയമ നടപടിക്ക്

0
Img 20241028 Wa01011

 

കൽപറ്റ: വയനാട് ലോക സഭാമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വദ്രയുടെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് ബി.ജെ.പി. സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നതിലെ എതിർപ്പ് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി.

 

പ്രിയങ്ക വദ്ര സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലും, സത്യവാങ്മൂലത്തിലും പ്രസക്തമായ വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചെന്നും, നാഷണൽ ഹെറാൾഡ് കേസിലെ ഓഹരികൾ, സ്വത്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള കേസുകൾ, നാഷണൽ ഹെറാൾഡിലെ സോണിയ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയും ഓഹരികൾ തുടങ്ങിയവ പരാമർശിക്കുന്നത് അവർ സൗകര്യപൂർവ്വം ഒഴിവാക്കിയിട്ടുണ്ടെന്നും നവ്യ ഹരിദാസ് പരാതിയിൽ പറയുന്നു.

 

ഓഹരി വിവരങ്ങളും , കേസുകളും ബോധപൂർവം ഒഴിവാക്കിയതും, തെറ്റായ വിവരങ്ങൾ നൽകുന്നതും കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയ നവ്യ ഹരിദാസ്, പ്രിയങ്ക വദ്രയുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്തു.

അതേ സമയം കോൺഗ്രസും, പ്രിയങ്ക വദ്രയും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, ഇരുവർക്കുമെതിരെ ഡൽഹി ഹൈക്കോടതിയിൽ ഇ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ ഇവരുടെ സ്വത്തു വിവരങ്ങളെക്കുറിച്ച് ആധികാരികമായി പറയുന്നുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രമേശ് വ്യക്തമാക്കി

 

നാമനിർദ്ദേശപത്രികയിൽ നൽകിയ വിവരങ്ങളിലും, ഇ ഡിക്ക് മുൻപാകെ നൽകിയ മൊഴിയിലും വലിയ വ്യത്യാസമുണ്ടെന്നും എം ടി രമേശ് ചൂണ്ടിക്കാട്ടി. നാമ നിർദ്ദേശ പത്രികയിൽ 78 കോടി രൂപയാണ് പ്രിയങ്ക തൻറെ ആസ്ഥിയായി കാണിച്ചിട്ടുള്ളത്. എന്നാൽ പത്ത് വർഷത്തെ നികുതി കുടിശികയായി 82 കോടി രൂപ ഇവർ അടയ്ക്കാനുണ്ട്. റോബർട്ട് വദ്രയ്ക്ക് ലണ്ടനിൽ രണ്ട് കമ്പനികൾ ഉണ്ട്., ഇത് ഏത് കമ്പനിയാണെന്ന് നാമനിർദ്ദേശപത്രികയിൽ പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല. ഇഡിയുടെ അന്വേഷണ പരിധിയിലുള്ള കമ്പനികളാണിത്. എം ടി രമേശ് പറഞ്ഞു.

 

ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് നാമ നിർദ്ദേശ പത്രിക നൽകിയ പ്രിയങ്കയുടെ പത്രിക തള്ളണമെന്നും, ഇവരുടെ സ്ഥാനാർഥിത്വത്തെ നിയമപരമായി നേരിടുമെന്നും രമേശ് വ്യക്തമാക്കി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *