November 14, 2026

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു

0
Img 20241101 173241
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ്‌ ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. മുൻപ് കാപ്പ ചുമത്തി ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഷാഫി വീണ്ടും കുറ്റകൃത്യത്തിലുൾപ്പെട്ടതിനെ തുടർന്നാണ് നടപടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കവർച്ച, മോഷണം, ദേഹോപദ്രവം,അടികലശൽ, ലഹരിക്കടത്ത് ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *