ദീപ്തിഗിരി ക്ഷീരോൽപ്പാദക ഭരണസമിതിക്കെതിരെ കർഷക സംഘം എടവക വില്ലേജ് കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
എടവക: ക്ഷീരകർഷകരുടെ അധ്വാനം കൊണ്ട് കെട്ടിപ്പടുത്ത ദീപ്‌തിഗിരി സംഘത്തിന്റെ സ്റ്റോറിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തുകയും മറ്റു സംഘങ്ങളെക്കാൾ കൂടുതൽ തുക പാലളക്കുന്ന കർഷകരിൽ നിന്നും ഈടാക്കുകയും ചെയ്ത് ക്ഷീര കർഷകരെ കൊള്ളയടിച്ച് അഴിമതി നടത്തുന്ന ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം എടവക വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കർഷക സംഘം ഏരിയ സെക്രട്ടറി എം.എ ചാക്കോ ധർണ്ണ ഉദ്ഘാടനം ചെയ്‌തു. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. നജീബ് മണ്ണാർ, കെ.ആർ ജയപ്രകാശ്, മനു ജി കുഴിവേലി, പ്രസന്നൻ, ലത വിജയൻ എന്നിവർ സംസാരിച്ചു.
Leave a Reply