കാതോലിക്കാ ബാവയുടെ വേർപാട്; മലബാർ ഭദ്രാസനം അനുശോചിച്ചു
മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദേഹവിയോഗത്തിൽ വൈദികരുടെയും ഭദ്രാസന കമ്മിറ്റി അംഗങ്ങളുടെയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗം അനുശോചിക്കുകയും ധൂപ പ്രാർത്ഥനനടത്തുകയും ചെയ്തു. താപസ ശ്രേഷ്ഠനും സഭയുടെ പോരാളിയും പ്രാർത്ഥനയ്ക്കായി ഉഴിഞ്ഞു വച്ചിരിക്കുന്ന ജീവിതവുമുള്ള ബാവയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. മലബാർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പോലീത്തയും കൂടിയായിരുന്നു ശ്രേഷ്ഠ ബാവ. പിതാവിന്റെ വേർപാടിനെ തുടർന്ന് സഭയുടെ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു പെരുന്നാളുകൾ ആർഭാട രഹിതമായി നടത്തുവാനും തീരുമാനിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ. ഡോ.മത്തായി അതിരംപുഴയിൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന ജോയിൻ സെക്രട്ടറി ബേബി വാളങ്കോട്ട് വൈദിക സെക്രട്ടറി ഫാ.ബേസിൽ കരനിലത്ത് ജോൺസൺകൊഴിലിൽ, ഫാ.ജോസഫ് പള്ളിപ്പാട്ട്,ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.
Leave a Reply