വര്‍ണ്ണോത്സവം 2024
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി വര്‍ണോത്സവം -2024 സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ ഒന്‍പതിന് രാവിലെ 9.30 മുതല്‍ രചനാ മത്സരങ്ങളും ക്വിസ് മത്സരവും നടക്കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കഥ, കവിത, ക്വിസ് മത്സരങ്ങളും യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉപന്യാസ മത്സരവുമാണ് നടക്കുക. ഒരു വിദ്യാലയത്തില്‍ നിന്നും ഓരോ മത്സര ഇനത്തിലും രണ്ട് പേര്‍ക്ക് പങ്കെടുക്കാം. ക്വിസ് മത്സരം വ്യക്തിഗത ഇനമായിരിക്കും. മത്സര ഇനങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് വരെയാണ്. ഫോണ്‍- 9048010778, 9744697967, 9496344025.
Leave a Reply