December 13, 2024

സിവിൽ സർവീസ് മേഖല അനിശ്ചിതകാല പണിമുടക്കിലേക്ക്: ചവറ ജയകുമാർ

0
Img 20241102 Wa00891mhri2ey

 

 

കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും അനിശ്ചിത കാല പണിമുടക്കിന് തയാറാവുകയാണെന്നും തുടർച്ചയായ അവകാശ നിഷേധങ്ങൾ സിവിൽ സർവീസിൻ്റെ ആകർഷണീയത തന്നെ തകർത്തിരിക്കുകയാണെന്നും യു.ടി.ഇ.എഫ് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. മുൻകാല പ്രാബല്യം പ്രഖ്യാപിക്കാതെയും കുടിശ്ശിക അനുവദിക്കാതെയും ക്ഷാമബത്ത ഉത്തരവ് ഇറക്കിയത് കടുത്ത വഞ്ചനയാണ്, നിലവിലെ നിയമങ്ങൾ അനുസരിച്ച് കൃത്യമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് പോലും സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കുന്നില്ല, ജീവനക്കാരെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് ടീച്ചേർസ് ആൻ്റ് എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ സിബി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

 

സിവിൽ സർവീസിലെ ഭരണകൂട പീഡനം അവസാനിപ്പിക്കുക, ജീവനക്കാർക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക, ആനുകൂല്യ നിഷേധങ്ങൾ അവസാനിപ്പിക്കുക, ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്തത് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ടി.ഇ.എഫ് നവംബർ 2 ന് നടത്തിയ കരിദിനാചരണത്തിൻ്റെ ഭാഗമായാണ് പ്രതിഷേധർണ്ണയും പ്രകടനവും നടത്തിയത്. ബി. പ്രദീപ്കുമാർ, റമീസ് ബക്കർ, കെ.ടി.ഷാജി, സജി ജോൺ, ടി.അജിത്ത്കുമാർ, പി.കുഞ്ഞമ്മദ്, സി.ജി.ഷിബു, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, ടി.ജി. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ബിജു ജോസഫ്, സിനീഷ് ജോസഫ്, ശരത്ത് ശശിധരൻ, പി. ഗ്രഹൻ, ശിവൻ പുതുശ്ശേരി, ജയിംസ് സെബാസ്റ്റ്യൻ, കെ.ഇ. ഷീജമോൾ, പി. ബേബി, നിഷ പ്രസാദ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *