December 11, 2024

പൂരം കലക്കിയതിനുള്ള മറുപടി വോട്ടർമാർ നൽകും : കെ മുരളീധരൻ 

0
Img 20241102 172042

മാനന്തവാടി. ഇന്ത്യയിൽ സി.പി.എം.ഭരിക്കുന്ന ഏക സംസ്ഥാനമായ  കേരളത്തിൽ നിന്നും ബി.ജെ.പി.ക്ക് എം.പി.യെ ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി തൃശൂർ പൂരം കലക്കിയ സി.പി.എമ്മിനുളളമറുപടി ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ നൽകുമെന്ന് കെ.മുരളീധരൻ.

ബി.ജെ.പി.യും സി.പി.എമ്മും നടത്തുന്ന അന്തർധാര നാടകങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കൂട്ട്കെട്ടിന്നെതിരെയുള്ള വിധി എഴുത്താണ് ഉപ

തെരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ഒണ്ടയങ്ങാടിയിൽ സംഘടിപ്പിച്ച യു ഡി.എഫ്. കുടുംബ സംഗമം ഉൽഘാടനം ചെയ്ത്

കൊണ്ട്പ്ര സംഗിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി.ക്ക് വേണ്ടി തൃശൂർ പൂരംകലക്കിയതാണെന്ന് ജനങ്ങൾക്ക്അറിയാം.

അന്വോഷണ റിപ്പോർട്ട് ജനങ്ങൾ അറിയേണ്ടതാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തേണ്ടത് സി.പി.എമ്മിന്റെയും സർക്കാറിന്റെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിയമവാഴ്ചയുo ആരോഗ്യ വിദ്യാഭ്യാസ മേഖലയും പൂർണ്ണമായും പരാജയപ്പെട്ടിരിക്കയാണ്. ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഭരണകൂടത്തിന്റെ ഇടപെടൽ മൂലം പോലീസ് നോക്കിനിൽക്കേണ്ട സ്ഥിതിയാണുള്ളത്. കേരളത്തിൽ എൽ.ഡി.എഫ് ഭരണമല്ല നടക്കുന്നതെന്നും എല്ലാ അധോലോക വിഭാഗങ്ങളേയും സഹായിക്കുന്ന പിണറായി സഭരണമാണുള്ളത്.

ഇന്ത്യയിൽ വർഗ്ഗീയതക്ക് എതിരെ പോരാടാനും, വർഗ്ഗീയതയുടെ ഉഗ്ര വിഷം തുപ്പുന്ന ബി.

ജെ.പി.ക്കെതിരെ

പ്രവർത്തിക്കാനും

കോൺഗ്രസ്സാണ് നേതൃത്വം നൽകുന്നതെന്നും

സി.പി.എം. കേരളത്തിൽ പോലും ബി.ജെ പി യെ പരസ്യമായി സഹായിക്കുകയാണ്.

സിജോ ജോസ് അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി. അപ്പച്ചൻ, ചന്ദ്രൻ തില്ലങ്കേരി, പി.കെ.ജയലക്ഷ്മി ചാപ്പേരി മൊയ്തു ഹാജി, എടയ്ക്കൽ മോഹനൻ, സുനിൽ മാടപ്പള്ളി,അസീസ് കോറോം, കടവത്ത് മുഹമ്മദ്, പടയൻ മുഹമ്മദ്,അഡ്വ: എൻ.കെ വർഗ്ഗീസ്,

.സി.കെ. രത്നവല്ലി, പി.ചന്ദ്രൻ ,അഡ്വ എം. വേണുഗോപാൽ, എ.എം. നിഷാന്ത് അഡ്വ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *