പ്രവാസി സമൂഹം യു ഡി എഫിനൊപ്പം: സ്കന്ദസ്വാമി
കൽപ്പറ്റ: പ്രവാസി സമൂഹം യു ഡി എഫിനൊപ്പമാണെന്ന് പോണ്ടിച്ചേരി മുൻമന്ത്രി സ്കന്ദസ്വാമി കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുഡിഎഫ് പാർലമെൻ്റ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ജനാധിപത്യത്തെയും, മതേതരത്വത്തെയും വെല്ലുവിളിച്ചു കടന്നുപോകുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ പ്രവാസികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് സമാധാനത്തോടെ ജോലി ചെയ്ത‌് ജീവിക്കാൻ ഇന്ത്യയിലെ മതേതര കക്ഷികൾക്ക് ആത്മവിശ്വാസം നൽകുന്ന ചരിത്ര ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഡി സി സി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി യു എം കബീർ ആലപ്പുഴ, വട്ടക്കാരി മജീദ്, മമ്മൂട്ടി കോമ്പി,ഒ ബി സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ, സജി മണ്ടലത്തിൽ, ഷമീർ മാണിക്യം, അൻവർ സാദത്ത്. കെ.പി,പി.വി.ആന്റണി, പി.സി.അസൈനാർ, രാജേഷ് നമ്പിച്ചംകുടി, ആയിഷപള്ളിയിൽ, പി.എ.അബ്ബാസ്, പി.പി.സുലൈമാൻ, പൗലോസ് ചുണ്ടേൽ, അനിൽകുമാർ ബത്തേരി, ശംസീർ അരണപ്പാറ, ചന്ദ്രൻ വൈകത്ത്, ജമാൽ വൈത്തിരി, അൻസാർ മാനന്തവാടി, പ്രകാശൻ മീനങ്ങാടി, റഫീഖ്, ബീരാൻ മേപ്പാടി, ത്രേസ്യാമ്മ ആന്റണി, എന്നിവർ സംസാരിച്ചു.
Leave a Reply