തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണം
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിയിലും മറ്റു തെരഞ്ഞെടുപ്പ് ജോലികളിലും ഏര്‍പ്പെടുന്നവര്‍ക്ക് സമ്മദിധാനം വിനിയോഗിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇ.ഡി.സി) ലഭിക്കുന്നതിന് ഫോറം 12അ ലാണ് അപേക്ഷിക്കേണ്ടത്. മറ്റു ലോക്‌സഭാ മണ്ഡലത്തിലുള്ളവര്‍ പോസ്റ്റല്‍ ബാലറ്റിനായി (പിബി) ഫോം 12 ലും അപേക്ഷിക്കണം. അപേക്ഷയോടൊപ്പം തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിള്ള ഉത്തരവിന്റെയും വോട്ടര്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പുകള്‍ നല്‍കണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അതത് പരിശീലന കേന്ദ്രത്തില്‍ അപേക്ഷ നല്‍കാം. മറ്റുള്ളവര്‍ നവംബര്‍ 8 നകം മാനന്തവാടി സബ് കളക്ടറുടെ ഓഫീസ്, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കണമെന്ന് പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
Leave a Reply