മിഴി തുറക്കാം ബഡ്സ് സ്കൂൾ ജില്ലാതല കലോത്സവം നവംബർ 4ന്
കുടുംബശ്രീ വയനാട് ജില്ലാ മിഷൻ സാമൂഹ്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബഡ്‌സ് ഫെസ്റ്റ് – ‘മിഴി 2024’ നവംബർ 4 ന്.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ബഡ്സ് സ്കൂൾ ജില്ലാതല കലോത്സവം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ. ജില്ലയിലെ 11 ബഡ്സ് സ്കൂളുകൾ, ബഡ്സ് റീ ഹാബിലിറ്റേഷൻ സെന്ററുകൾ എന്നിവയിൽ നിന്നുമായി 257 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവത്തിൽ ജൂനിയർ,സീനിയർ പൊതുവിഭാഗം എന്നീ തലങ്ങളിലാണ് മത്സരങ്ങൾ നടക്കുക. വിജയികൾ സംസ്ഥാനതല മത്സരങ്ങൾക്ക് യോഗ്യരവും. കഴിഞ്ഞവർഷത്തെ സംസ്ഥാനതല ചാമ്പ്യൻഷിപ്പ് വയനാടിനായിരുന്നു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി അവർക്ക് അർഹമായ പ്രോത്സാഹനം നൽകുക എന്നതും ഫെസ്റ്റിന്റെ ലക്ഷ്യമാണ്. വ്യക്തിഗതവും ഗ്രൂപ്പുകളുമായി 22 ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
Leave a Reply