മദ്രസ സർഗോത്സവം നടത്തി
പരിയാരം: മദ്രസത്തു തൗഫീഖിൽ സർഗോത്സവം നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്തംഗം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു . മസ്ജിദ് തൗഫീഖ് പ്രസിഡണ്ട് മുഹമ്മദ് ഇഖ്ബാൽ കൊളപ്പറ്റ അധ്യക്ഷനായി. മുപ്പത് ഇനങ്ങളിലായി നൂറോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വ്യത്യസ്ത കാറ്റഗറികളിലായി മുഹമ്മദ് സയ്യാൻ, ഹയ ഫാത്തിമ, മുഹമ്മദ് അദീബ് ,അഹമ്മദ് ഷാ സൈൻ, ഫാത്തിമ സനിയ , ഫാത്തിമ സമിയ്യ , ഹാനിയ ഫാത്തിമ എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. മുട്ടിൽ ഗ്രാമപഞ്ചായത്തംഗം എംകെ ആലി, ഖലീലുറഹ് മാൻ ഫാറൂഖി ,ഡോ .റഫീഖ് ഫൈസി, ഫിറോസ് മാസ്റ്റർ , അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.
Leave a Reply