തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടം സന്ദർശിച്ച് പ്രിയങ്ക ഗാന്ധി
കേണിച്ചിറ (സുൽത്താൻ ബത്തേരി): തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിച്ചും തൊഴിലിടം സന്ദർശിച്ചും വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. കേണിച്ചിറയിലെ കോർണർ യോഗം കഴിഞ്ഞ് മടങ്ങവെയാണ് വഴിയിൽ കാത്ത് നിൽക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ പ്രിയങ്ക ഗാന്ധി കണ്ടത്. ഉടൻ വാഹനം നിർത്തി ഇറങ്ങിയ പ്രിയങ്ക അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് തങ്ങൾ ജോലിയെടുക്കുന്ന തൊഴിലിടത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ അവർ ക്ഷണിക്കുകയായിരുന്നു. തൊഴിൽ ദിനങ്ങൾ കുറവായതിനാൽ വളരെ ബുദ്ധിമുട്ടിലാണെന്നും വരുമാനം കുറവാണെന്നും തൊഴിലാളികൾ പ്രിയങ്ക ഗാന്ധിയോട് പറഞ്ഞു. കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ പദ്ധതി വിഹിതം വൻതോതിൽ വെട്ടിക്കുറച്ചത് മൂലവും സാങ്കേതികത്വത്തിൽ കുരുക്കുന്നതുമാണ് ണ് തൊഴിൽ ദിനങ്ങൾ കുറഞ്ഞതെന്നും നിങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുമെന്നും പ്രിയങ്കഗാന്ധി അവർക്ക് വാക്കു നൽകി.
Leave a Reply